UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലെ കൊല്ലപ്പെട്ടു

2012ല്‍ വിമതസേന അധികാരം പിടിച്ചതിനെ തുടര്‍ന്നാണ് സാലെ പുറത്താക്കപ്പെടുന്നത്. 33 വര്‍ഷം പ്രസിഡന്റായിരുന്നു അദ്ദേഹം.

യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലെ (75) രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനയ്ക്ക് സമീപമാണ് അബ്ദുള്ള സാലെ കൊല്ലപ്പെട്ടത്. 2012ല്‍ വിമതസേന അധികാരം പിടിച്ചതിനെ തുടര്‍ന്നാണ് സാലെ പുറത്താക്കപ്പെടുന്നത്. 33 വര്‍ഷം പ്രസിഡന്റായിരുന്നു അദ്ദേഹം. 2014 മുതല്‍ ശക്തമായ ആഭ്യന്തര യുദ്ധത്തിനാണ് യെമന്‍ സാക്ഷ്യം വഹിച്ചത്. ഹൂതി വിമതര്‍ക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യയുടെ സഹായം സാലെയ്ക്ക് കിട്ടിയിരുന്നു.

സല്‍മാന്‍ രാജകുമാരന്റെ തീരുമാന പ്രകാരം സൗദി, യെമനില്‍ വ്യോമാക്രമണം തുടങ്ങുകയും ചെയ്തു. ആഭ്യന്തര യുദ്ധത്തിനിടയില്‍ ചില പ്രദേശങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനും കഴിഞ്ഞു. സനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോല്‍ സാലെയുടെ വാഹന വ്യൂഹത്തെ ആക്രമിച്ചു എന്നാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ പറയുന്നത്. നാല് വര്‍ഷത്തിലേയ്ക്ക് കടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 10,000ത്തോളം പേര്‍ കൊല്ലപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍