UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാൻ ദിലീപിന് അവകാശമുണ്ട്: സുപ്രീം കോടതിയില്‍ മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി

കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാൻ അവകാശം ഉണ്ടെന്ന് ദിലീപിന് വേണ്ടി റോത്താഗി വാദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ എഡിറ്റ് ചെയ്യാത്ത മുഴുവന്‍ ദൃശ്യങ്ങളുടേയും പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച നടന്‍ ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗിയാണ്. കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാൻ അവകാശം ഉണ്ടെന്ന് ദിലീപിന് വേണ്ടി റോത്താഗി വാദിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരേണ് പി റാവലാണ് ഹാജരാകുന്നത്.

ദൃശ്യങ്ങളുടെ പകർപ്പ് എങ്ങനെ നൽകാൻ ആകുമെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. ഇമെയിൽ ആണെങ്കിൽ പ്രിന്റ് എടുക്കാം. ദൃശ്യങ്ങൾ എങ്ങനെ പ്രിന്റ് എടുക്കുമെന്ന് കോടതി ചോദിച്ചു. ഐപിസി 207 പ്രകാരം ആ കാർഡിന്റെ പകർപ്പ് നൽകാൻ ആകുമോ എന്നാണ് പരിശോധിക്കേണ്ടതെന്ന് റോത്താഗി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍