UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഎസ്ഇ റാങ്കുകാരിയായ പെണ്‍കുട്ടി ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി

ഭീഷണിയുമായി അക്രമികളും രംഗത്തെത്തിയിട്ടുണ്ട്.

ഹരിയാനയില്‍ 19-കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. നേരത്തെ സിബിഎസ്ഇ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുകയും രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്തിട്ടുള്ള പെണ്‍കുട്ടിയാണ് തന്നെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയ ശേഷം കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിലാണ് സംഭവം.

ഒരു ബസ് സ്റ്റാന്‍ഡിലാണ് അക്രമികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്. ബോധരഹിതയായി കിടക്കുകയായിരുന്നു ഇവര്‍. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ, കോച്ചിംഗ് സെന്റിലേയ്ക്ക് പോകുന്ന വഴിയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. ഒരു വയലിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്ത അക്രമികളെല്ലാം പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്ന് തന്നെയുള്ളവരാണ്. അതേസമയം പൊലീസ് പരാതി സ്വീകരിക്കാനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും വിസമ്മതിച്ചതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. ഭീഷണിയുമായി അക്രമികളും രംഗത്തെത്തിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍