UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരില്‍ നിന്ന രാജി വച്ച ഉപേന്ദ്ര കുശ്വാഹ ആര്‍ജെഡി – കോണ്‍ഗ്രസ് മഹാസഖ്യത്തില്‍

രാഹുല്‍ ഗാന്ധി പക്വതയുള്ള നേതാവായി മാറിയിരിക്കുകയാണെന്നും അടുത്ത വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞിരുന്നു.

മോദി സര്‍ക്കാരില്‍ നിന്ന് രാജി വച്ച മുന്‍ മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിയായ ആര്‍എല്‍എസ്പി (രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി) ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ ആര്‍ജെഡി നേതൃത്വത്തതിലുള്ള മഹാസഖ്യത്തില്‍ ചേര്‍ന്നു. ആര്‍ജെഡി, കോണ്‍ഗ്രസ്, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി) ലോക് താന്ത്രിക് ജനതാദള്‍ (മുന്‍ ജെഡിയു അധ്യക്ഷന്‍ ശരദ് യാദവിന്റെ പാര്‍ട്ടി) എന്നിവയുള്‍ക്കൊള്ളുന്ന മഹാസഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്താണുണ്ടായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, ബിഹാറിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ശക്തികാന്ത് കോഹില്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ശരദ് യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു. ജനങ്ങള്‍ എന്‍ഡിഎയെ മടുത്തിരിക്കുന്നു. നിതീഷ് കുമാറിന് അഹങ്കാരമാണെന്നും ഈ അഹങ്കാരം സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് മുന്നണി വിടുന്നതെന്നും കുശ്വാഹ പറഞ്ഞു. രാംവിലാസ് പാസ്വാന്റെ എല്‍ജിപിയും എന്‍ഡിയില്‍ നിന്ന് വിട്ടുപോരണമെന്ന് കുശ്വാഹ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി പക്വതയുള്ള നേതാവായി മാറിയിരിക്കുകയാണെന്നും അടുത്ത വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞിരുന്നു. മൂന്ന് എംപിമാരുള്ള ആര്‍ എല്‍ എസ് പി ഡിസംബര്‍ 10ന് എന്‍ഡിഎ വിട്ടിരുന്നു. താന്‍ വഞ്ചിക്കപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കുശ്വാഹ പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും കുശ്വാഹ കുറ്റപ്പെടുത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍