UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസമില്‍ ‘പൗരത്വമില്ലാത്ത’വരില്‍ മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കളും

അസമിലെ കാമരൂപ് ജില്ലയിലെ രംഗിയയിലാണ് സിയാവുദ്ദീനും കുടുംബവും താമസിക്കുന്നത്. തങ്ങളുടെ കുടുംബത്തില്‍ ഒരാളുടെ പോലും പേര് പട്ടികയിലില്ല എന്നത് ഞെട്ടിക്കുന്നതായി ഇവര്‍ പറയുന്നു.

അസമില്‍ പ്രസിദ്ധീകരിച്ച കരട് പൗരത്വ പട്ടികയില്‍ (എന്‍ആര്‍സി) പേരില്ലാത്തവരുടെ കൂട്ടത്തില്‍ മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്റെ മകനും. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്‍ ലെഫ്.ഇക്രാമുദ്ദീന്‍ അലി അഹമ്മദിന്റെ മകനായ സിയാവുദ്ദീനും കുടുംബവുമാണ് തിങ്കളാഴ്ച പുറത്തുവിട്ട പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായത്. 40 ലക്ഷത്തിലധികം പേരാണ് അസമില്‍ എന്‍ആര്‍സിയില്‍ (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ഷിപ്പ്) ഉള്‍പ്പെടാതിരുന്നത്. ഇവര്‍ക്കെതിരെ പുറത്താക്കല്‍ അടക്കമുള്ള നടപടികളൊന്നും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

അസമിലെ കാമരൂപ് ജില്ലയിലെ രംഗിയയിലാണ് സിയാവുദ്ദീനും കുടുംബവും താമസിക്കുന്നത്. തങ്ങളുടെ കുടുംബത്തില്‍ ഒരാളുടെ പോലും പേര് പട്ടികയിലില്ല എന്നത് ഞെട്ടിക്കുന്നതായി ഇവര്‍ പറയുന്നു. പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് പൗരത്വം അവകാശപ്പെടുന്നതിനും രേഖകള്‍ ഹാജരാക്കുന്നതിനും സമയം നല്‍കുമെന്നാണ് രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറായ ശൈലേഷ് പറഞ്ഞത്.

വായനയ്ക്ക്: https://goo.gl/NzUQre

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍