UPDATES

മുന്‍ സുപ്രീം കോടതി ജഡ്ജി പിനാകി ചന്ദ്ര ഘോഷ് രാജ്യത്തെ ആദ്യ ലോക്പാല്‍ ആയേക്കും

മുന്‍ സുപ്രീം കോടതി ജഡ്ജി പിനാകി ചന്ദ്ര ഘോഷ് രാജ്യത്തെ ആദ്യ ലോക്പാല്‍ ആയേക്കും.

വിരമിച്ച സുപ്രീം ജഡ്ജി പിനാകി ചന്ദ്ര ഘോഷ് രാജ്യത്തെ ആദ്യ ലോക്പാല്‍ അല്ലെങ്കില്‍ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ ആയേക്കും. നാല് മുന്‍ ഹൈക്കോടതി ജഡ്ജിമാരും നാല് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ലോക്പാലില്‍ അംഗങ്ങളായിരിക്കും. ലോക്പാല്‍ നിയമനത്തിന് സുപ്രീം കോടതി ഫെബ്രുവരി വരെയാണ് സമയപരിധി നല്‍കിയിരുന്നത്. ജസ്റ്റിസ് പിസി ഘോഷിന്റെ പേര് പ്രധാനമന്ത്രി അടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. പ്രധാനമന്ത്രിക്ക് പുറെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി, ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരാണ് അംഗങ്ങള്‍. ഖാര്‍ഗെ യോഗത്തില്‍ പങ്കെടുത്തില്ല.

2013ലാണ് ലോക്പാല്‍ ആക്ട് പാസാക്കിയത്. അഴിമതി കേസുകളില്‍ അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും സ്ഥാപിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ജസ്റ്റിസ് പിസി ഘോഷ് 1997ലാണ് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2013ല്‍ സുപ്രീം കോടതി ജഡ്ജിയായി. ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ പിസി ഘോഷ് ആണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന വികെ ശശികലയെ ശിക്ഷിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍