UPDATES

പ്രവാസം

യുഎസില്‍ സിന്‍സിനാറ്റിയില്‍ ഒരു ഇന്ത്യന്‍ പൗരനും മൂന്ന് ഇന്ത്യന്‍ വംശജരും കൊല്ലപ്പെട്ടു; വംശീയാതിക്രമം അല്ലെന്ന് സുഷമ സ്വരാജ്

വംശവെറിയുടെ ഭാഗമായ കൊലപാതകങ്ങളെന്ന അഭ്യൂഹങ്ങള്‍ സുഷമ സ്വരാജ് തള്ളിക്കളഞ്ഞു.

യുഎസിലെ സിന്‍സിനാറ്റിയില്‍ ഒരു ഇന്ത്യന്‍ പൗരനും മൂന്ന് ഇന്ത്യന്‍ വംശജരും കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യന്‍ അംബാസഡര്‍ ഇത് സംബന്ധിച്ച വിവരം തന്നതായി വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. കൊലപാതകങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. അതേസമയം വംശവെറിയുടെ ഭാഗമായ കൊലപാതകങ്ങളെന്ന അഭ്യൂഹങ്ങള്‍ സുഷമ സ്വരാജ് തള്ളിക്കളഞ്ഞു. ന്യൂയോര്‍ക്കിലെ കോണ്‍സല്‍ ജനറല്‍ യുഎസ് അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കുന്നുണ്ട് എന്നും സുഷമ സ്വരാജ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍