UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കാശ്മീരില്‍ ആര്‍മി മേജറടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു

മേജര്‍ കെപി റാണെ, ഹവല്‍ദാര്‍മാരായ ജാമി സിംഗ്, വിക്രംജീത്, റൈഫിള്‍മാന്‍ മന്‍ ദീപ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ജമ്മു കാശ്മീരിലെ ഗുരസ് സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ആര്‍മി മേജറടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഗുരസ് സെക്ടറിലെ ഗോവിന്ദ് നല്ലയിലാണ് സംഭവം. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേജര്‍ കെപി റാണെ, ഹവല്‍ദാര്‍മാരായ ജാമി സിംഗ്, വിക്രംജീത്, റൈഫിള്‍മാന്‍ മന്‍ ദീപ് എന്നിവരാണ് കൊല്ലപ്പെട്ടത്.

രണ്ട് ഭീകരരും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എട്ട് പേരാണ് നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത് എന്നാണ് സൈന്യം പറയുന്നത്. ഇതില്‍ നാല് പേര്‍ പാക് അധീന കാശ്മീരിലേയ്ക്ക് തിരിച്ച് രക്ഷപ്പെട്ടു. ബാക്കി രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍