UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെത്താന്‍ പൊലീസ് സുരക്ഷ വേണം: നാല് യുവതികള്‍ ഹൈക്കോടതിയില്‍; രാഹുലും അമിത് ഷായും എതിര്‍ കക്ഷികള്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെയും എതിര്‍കക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശബരിമല ക്ഷേത്ര ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നാല് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതില്‍ രണ്ട് പേര്‍ അഭിഭാഷകരാണ്. സുപ്രീംകോടതി എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയെ കുറിച്ചും ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്തിനെക്കുറിച്ചും ഹര്‍ജിക്കാര്‍ പറയുന്നു. സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കിയതായും ഹരജിയില്‍ പറയുന്നു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിളള, കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെയും എതിര്‍കക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍