UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധം: തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ്

രാവിലെ ഒമ്പത് മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെയായിരിക്കും ബന്ദ്. വാഹനങ്ങള്‍ തടയില്ല. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും ധര്‍ണയും സംഘടിപ്പിക്കും.

ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഈ മാസം പത്തിന് ഭാരത ബന്ദ് നടത്താന്‍ കോണ്‍ഗ്രസിന്റെ ആഹ്വാനം. പത്താം തീയതി രാവിലെ ഒമ്പത് മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെയായിരിക്കും ബന്ദ്. വാഹനങ്ങള്‍ തടയില്ല. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും ധര്‍ണയും സംഘടിപ്പിക്കും. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തെ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല ബന്ദിന്‍റെ കാര്യം അറിയിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍