UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാതകച്ചോര്‍ച്ച: ഡല്‍ഹിയില്‍ 150 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ക്ലാസ് നടന്നുകൊണ്ടിരിക്കെ കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥത അനുഭവപ്പെടുന്നതായി കുട്ടികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്‌നം തിരിച്ചറിഞ്ഞത്.

വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ദക്ഷിണ ഡല്‍ഹിയില്‍ 150 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുഗ്ലക്കാബാദ് മേഖലയില്‍ ഗവണ്‍മെന്റ് സ്‌കൂളായ റാണി ഝാന്‍സി സര്‍വോദയ കന്യ വിദ്യാലയത്തിന് സമീപം വാതക കണ്ടെയ്‌നര്‍ ഡിപ്പോയില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്. സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ഒഴിപ്പിച്ചു. കീടനാശിനികളുടേയും മറ്റും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ക്ലോറോമിഥെയ്ല്‍ പിരിഡിന്‍ ആണ് ചോര്‍ന്നത്. ചോര്‍ച്ച പരിഹരിക്കാനായി ദേശീയ ദുരന്തനിവാരണ സേന അംഗങ്ങള്‍ എത്തിയിട്ടുണ്ട്.

ക്ലാസ് നടന്നുകൊണ്ടിരിക്കെ കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥത അനുഭവപ്പെടുന്നതായി കുട്ടികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്‌നം തിരിച്ചറിഞ്ഞത്. സംഭവം അന്വേഷിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. രാവിലെ ഏഴ് മണിയോടെയാണ് വാതകച്ചോര്‍ച്ചയുണ്ടായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍