UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാഞ്ചീപുരത്ത് 20കാരിയെ കത്തിമുനയില്‍ കൂട്ടബലാത്സംഗം ചെയ്തു

യുവതിയുടെ കാമുകനെ മര്‍ദ്ദിച്ച ശേഷം ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ 20കാരിയായ യുവതിയെ കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു. കാഞ്ചീപുരം ജില്ലയിലെ ചെയ്യൂരിലാണ് സംഭവം. യുവതിയുടെ കാമുകനെ മര്‍ദ്ദിച്ച ശേഷം ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരത്തുള്ള കൂവത്തൂരില്‍ ഒരു ടെക്‌സറ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയാണ് ഇരയായ യുവതി.

യുവതിയും കാമുകനും ഒരു മരത്തിന് ചുവട്ടിലിരുന്ന സംസാരിക്കുമ്പോള്‍ അക്രമികള്‍ കത്തിയുമായി എത്തുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട അക്രമികളെ പൊലീസ് പിന്നീട് പിടികൂടി. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. യുവതിയെ ചെങ്കല്‍പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍