UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി കെ ശശിക്കെതിരെ വീണ്ടും പരാതിയുമായി യുവതി

സംസ്ഥാന സമിതിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

പി കെ ശശി എം എല്‍ എക്കെതിരെ വീണ്ടും പരാതിയുമായി യുവതി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്. താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല സംസ്ഥാന സമിതി നടപടികള്‍ സ്വീകരിച്ചിട്ടുള്ളത് എന്നു ചൂണ്ടിക്കാണിച്ചു ഡി വൈ എഫ് ഐ ജില്ല നേതാവായ പെണ്‍കുട്ടി പുതിയ പരാതി നല്കി എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ യഥാർഥ പരാതി കമ്മിഷനും പാർട്ടിയും ഗൗരവത്തോടെ കണ്ടിട്ടില്ലെന്ന ആശങ്കയാണ് പരാതിയില്‍ യുവതി പ്രകടിപ്പിക്കുന്നത്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല. മറിച്ച് ഒരു പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധമുള്ള ഭാഷയില്‍ ഫോണ്‍ സംഭാഷണം നടത്തി എന്ന കുറ്റത്തിനാണ് നടപടി എടുത്തിരിക്കുന്നത്.

പരാതി അന്വേഷിച്ച രണ്ടംഗകമ്മിഷൻ റിപ്പോർട്ടും സംസ്ഥാനത്തെ അച്ചടക്കനടപടിയും അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കും. ഈ സാഹചര്യത്തില്‍ പുതിയ പരാതി പികെ ശശിക്കെതിരെയുള്ള കുരുക്ക് കൂടുതല്‍ മുറുകുന്നതിന് കാരണമാകും എന്നാണ് വിലയിരുത്തല്‍.

സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി കെ ശശിയെ എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവര്‍ അംഗങ്ങളായ പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ നവംബര്‍ 26നു ചേര്‍ന്ന സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു.

പിന്തുടരേണ്ടത് ‘പാര്‍ട്ടി പീനല്‍ കോഡോ?’ ഭരണഘടനാ സാക്ഷരത യജ്ഞക്കാലത്ത് ഒരു ചിന്ന സംശയം

ഒരു ചെറിയ കാലത്തേക്കെങ്കിലും പികെ ശശിക്ക് വേണ്ടി ലെനിനിസ്റ്റ് സംഘടനാ തത്വം വഴിമാറി നിന്നത് നാണക്കേടാണ് സഖാക്കളെ

പാർട്ടി സിപിഎമ്മാണ്, അത് തന്നെയാണ് പ്രശ്നവും പ്രതീക്ഷയും; വീണ്ടും വീണ്ടും പി കെ ശശി ആകരുത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍