UPDATES

പ്രവാസം

ഗ്ലോബൽ സാലറി ചലഞ്ച് പ്രഖ്യാപിച്ച് മുഖ്യമന്ത്രി : അമേരിക്കയിൽ ആവേശോജ്വല സ്വീകരണം

ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണ്. നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉണ്ടാകും. അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറാകണം..

പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.മയോ ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം അമേരിക്കയില്‍ പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ വച്ചായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണം. എല്ലാവരും സഹകരിച്ചാലെ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ. 150 കോടിരൂപയാണ്‌ അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്‌. അത്‌ എവിടെ നിന്നെല്ലാം കണ്ടെത്തണമെന്ന്‌ മലയാളി കൂട്ടായ്‌മകൾക്ക്‌ തീരുമാനിക്കാം. അദ്ദേഹം പറഞ്ഞു.

ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണ്. നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉണ്ടാകും. അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറാകണം. ഏതെങ്കിലും പുനർനിർമ്മാണ പദ്ധതികൾ ഏറ്റെടുക്കാനും സന്നദ്ധത കാണിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരംകിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ല. ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറുള്ളവരെല്ലാം ഗ്ലോബൽസാലറി ചലഞ്ചിൽ പങ്കെടുക്കണം. രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും. സഹായം ശേഖരിക്കുന്നതിന് ധനമന്ത്രി തോമസ്‌ ഐസകിനെ അമേരിക്കയിലേക്ക്‌ അയക്കുമെന്നും അദ്ദേഹം ഫെയ്സ്ബൂക് കുറിപ്പിൽ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍