UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യപാനം പ്രോത്സാഹിപ്പിച്ചു :വിവാദ ഫേസ്ബുക് ഗ്രൂപ് ജിഎൻപിസി അഡ്മിൻ അജിത് കുമാർ കീഴടങ്ങി

നേരത്തെ ജിഎന്‍പിസി ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്സൈസ് കേസെടുത്തിരുന്നു.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം നേരിട്ട ജി എൻ പി സി എന്ന ഫെയ്സ് ബുക്ക് പേജിന്റെ അഡ്മിൻ അജിത് എക്സൈസിന് മുന്നിൽ കീഴടങ്ങി. മദ്യപാനം പ്രോത്സാഹിപ്പാക്കാനായി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചു, മദ്യാപാന സദസ്സുകളിൽ കുട്ടികളെ ഉപയോഗിച്ചു. മാത്രമല്ല സാമുദായിക സ്പർദ വളർത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും ജിഎൻപിഎസ് ഫേസ്ബുക്ക് പേജിലുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ പേജിന്റെ അഡ്മിന്‍ അജിത് ഒളിവില്‍ പോവുകയായിരുന്നു.

നേരത്തെ ജിഎന്‍പിസി ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്സൈസ് കേസെടുത്തിരുന്നു. ഫെയ്സ് ബുക്ക് ഗ്രൂപ്പിൻറെ മറവിൽ അഡ്മിൻ അജിത് കുമാർ നടത്തിയ ഡിജെ പാർട്ടിയിൽ 90 പേർ പങ്കെടുത്തതായി എക്സൈസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പാർ‍ട്ടി നടന്ന പാപ്പനംകോട്ടുള്ള ഹോട്ടലിൽ എക്സൈസ് പരിശോധന നടത്തുകയും മാനേജറുടെ ജീവനക്കാരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ സ്വാദിഷ്ടമായ ഭക്ഷണവും ഭക്ഷണങ്ങളോടൊപ്പം നുകരുന്ന മത്തു പിടിപ്പിക്കുന്ന രുചികരമായ പാനീയങ്ങളും അവയുടെ ചിത്രങ്ങളും യാത്രകളും കഥകളും ട്രോളുകളും പോസ്റ്റ് ചെയ്യേണ്ട ഗ്രൂപ്പാണിതെന്നും, ഇവിടെ രാഷ്ട്രീയമില്ല മതമില്ല ജാതിയില്ല ആണ് പെണ്ണ് എന്ന വ്യത്യാസവും ഇല്ല പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ല, എല്ലാരും തുല്യര്‍, കുറച്ചു സ്‌നേഹം ഉള്ള സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ മാത്രം. എന്നാണ് അഡ്മിന്മാർ ഗ്രൂപ്പിനെ കുറിച്ച് അവകാശപ്പെടുന്നത്.

23 വയസ്സിനു മുകളില്‍ ഉള്ളവരെ മാത്രമേ ആഡ് ചെയ്യാവൂ എന്നത് ഗ്രൂപ്പ് നിയമം ആണ്, ഒപ്പം പൊതു സ്ഥലങ്ങളില്‍ ഇരുന്നുള്ള മദ്യപാനം, വാഹന യാത്രയില്‍ ഉള്ള മദ്യപാനം ഒന്നും പ്രോത്സാഹിപ്പിക്കുകയും ഇല്ല എന്നും അഡ്മിന്മാര്‍ വ്യക്തമാക്കുന്നു. വെറും ഒന്നര വര്‍ഷം കൊണ്ട് ഏകദേശം പത്തു ലക്ഷത്തിലധികം അംഗങ്ങള്‍ ഉണ്ട് നിലവിൽ ജിഎന്‍പിസിക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍