UPDATES

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അതീവ ഗുരുതരാവസ്ഥയില്‍

പരീഖറെ സാധാരണ നിലയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നതായി ട്വീറ്റില്‍ പറയുന്നു.

ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീഖര്‍ അതീവ ഗുരുതരാവസ്ഥയില്‍. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ട്വീറ്റ് ചെയ്തു. പരീഖറെ സാധാരണ നിലയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നതായി ട്വീറ്റില്‍ പറയുന്നു. ഗോവ ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ബന്ധുക്കളും ഔദ്യോഗിക വസതിയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സ തുടങ്ങിയതാണ്. മുംബൈ, ഗോവ, ഡല്‍ഹി, യുഎസ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പരീഖര്‍ ചികിത്സയിലായിരുന്നു പിന്നീട്. പരീഖറിന് ദൈനംദിന ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിട്ട് പോലും ബിജെപി മുഖ്യമന്ത്രിയെ മാറ്റാത്തത് വിവാദമായിരുന്നു. ജനുവരി 30ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത് പരീഖര്‍ തന്നെയാണ്. സര്‍ക്കാര്‍ താഴെ പോകാതിരിക്കാനായി ബിജെപി പരീഖറെ മുന്നില്‍ നിര്‍ത്തി കളിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍