UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉപതിരഞ്ഞെടുപ്പ്: പനാജിയില്‍ പരീഖര്‍ ജയിച്ചു, ബവാനയില്‍ ആം ആദ്മി തന്നെ, നന്ദ്യാലില്‍ ടിഡിപി

ഡല്‍ഹിയിലെ ബവാന സീറ്റ് ആം ആദ്മി പാര്‍ട്ടി നിലനിര്‍ത്തി. എഎപി എംഎല്‍എ വേദ് പ്രകാശ് രാജി വച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പുണ്ടായത്.

രാജ്യത്തെ നാല് നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പനാജിയില്‍ ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീഖര്‍ ജയിച്ചു. കോണ്‍ഗ്രസിലെ ഗിരീഷ് ചോഡാങ്കറിനെയാണ് പരീഖര്‍ പരാജയപ്പെടുത്തിയത്. ഗോവയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും ബിജെപി ജയിച്ചു. മറ്റൊരു സീറ്റായ വാല്‍പോയില്‍ ആരോഗ്യ മന്ത്രി വിശ്വജിത് റാണെയാണ് ജയിച്ചത്. നേരത്തെ ഇവിടെ എംഎല്‍എ ആയിരുന്ന വിശ്വജിത് റാണെ കോണ്‍ഗ്രസ് വിട്ടപ്പോള്‍ സ്ഥാനം രാജി വച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.  കോണ്‍ഗ്രസിലെ റോയ് നായികിനെ പതിനായിരത്തില്‍ പരം വോട്ടിനാണ് റാണെ തോല്‍പ്പിച്ചത്. ഡല്‍ഹിയില്‍ ബവാന സീറ്റ് ആം ആദ്മി പാര്‍ട്ടി നിലനിര്‍ത്തി. ആന്ധ്രാപ്രദേശിലെ നന്ദ്യാലില്‍ ടിഡിപിയുടെ ഭൂമ ബ്രഹ്മാനന്ദ റെഡ്ഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 27,000ല്‍ പരം വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.

ബവാനയില്‍ എഎപി എംഎല്‍എ വേദ് പ്രകാശ് രാജി വച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പുണ്ടായത്.ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ വേദ് പ്രകാശിനെ 24,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എഎപി സ്ഥാനാര്‍ത്ഥി രാം ചന്ദര്‍ ജയിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനേയും എഎപിയേയും സംബന്ധിച്ച് ആത്മവിശ്വാസം ഉറപ്പിക്കുന്നതാണ് ബവാനയിലൈ ജയം. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്.  ഉപതിരഞ്ഞെടുപ്പില്‍ വിവിപിഎടി (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍) ഉപയോഗപ്പടുത്തിയത് ഗുണകരമായെന്നും ബിജെപി ഇനി തുടച്ചുനീക്കപ്പെടാന്‍ പോവുകയാണെന്നും മന്ത്രി സത്യേന്ദ്ര ജയിന്‍ അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍