UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനോഹര്‍ പരീകറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചു ‘വ്യാജ’ വാര്‍ത്ത; മാധ്യമ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ബിജെപി നേതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്

മുഖ്യമന്ത്രി മനോഹര്‍ പരീകറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചു വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്നാരോപിച്ച് ഗോവന്‍ മാധ്യമ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു. മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് പരീകര്‍. പരീകറിന് പാന്‍ക്രിയാറ്റിസ് ആണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗോവയില്‍ നിന്നുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാട്സപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമത്തിലെ റിപ്പോര്‍ട്ടറായ ഹരിഷ് വോള്‍വോയികറിനെയാണ് കസ്റ്റഡിയിലെ എടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു എന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഐ ജി ജസ്പാല്‍ സിംഗ് പറഞ്ഞു. “പ്രചരിപ്പിക്കപ്പെട്ട സന്ദേശത്തിന്റെ ഒറിജിനല്‍ മെസേജ് കണ്ടത്തേണ്ടിയിരിക്കുന്നു. അതിനു വേണ്ടി ഞങ്ങള്‍ സന്ദേശങ്ങളുടെ ശൃംഖല പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.” ഐ ജി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ നിയമസഭാ മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും വോള്‍വോയികറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിയമസഭയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള സെക്യൂരിറ്റി പാസുള്ളയാളാണ് താനെന്ന് വോയികര്‍ പറഞ്ഞു.

ബിജെപി നേതാവ് സുനില്‍ ദേശായിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മുഖ്യമന്ത്രി മരുന്നുകളോടെ നന്നായി പ്രതികരിക്കുന്നുണ്ട് എന്നു ലീലാവതി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍