UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവയില്‍ പ്രമോദ് സാവന്തിന്റെ ബിജെപി സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ട് തേടും

ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടേയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടേയും മൂന്ന് എംഎല്‍എമാര്‍ വീതം സര്‍ക്കാരിനെ പിന്തുണക്കുന്നു. മൂന്ന് സ്വതന്ത്രന്മാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെട്ടത്.

ഗോവയില്‍ പ്രമോദ് സാവന്തിന്റെ ബിജെപി സര്‍ക്കാര്‍ നാളെ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. 40 അംഗ നിയമസഭയില്‍ സര്‍ക്കാരിന് 21 അംഗങ്ങളുടെ പിന്തുയാണ് വേണ്ടത്. ഇതുണ്ട് എന്നാണ് ബിജെപിയുടെ അവകാശവാദം. അതേസമയം മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീഖറുടെ മരണത്തോടെ ബിജെപിയുടെ അംഗസംഖ്യ 12 ആയി കുറഞ്ഞിട്ടുണ്ട്. പ്രാദേശിക കക്ഷികളുടേയും സ്വതന്ത്രന്റേയും പിന്തുണയടക്കം 19 പേരുടെ പിന്തുണ മാത്രമാണ് നിലവില്‍ സര്‍ക്കാരിനുള്ളത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് 14 സീറ്റുകളുണ്ട്. എന്‍സിപിക്ക് ഒരു എംഎല്‍എയും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടേയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടേയും മൂന്ന് എംഎല്‍എമാര്‍ വീതം സര്‍ക്കാരിനെ പിന്തുണക്കുന്നു. മൂന്ന് സ്വതന്ത്രന്മാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെട്ടത്. ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡീസൂസയും മരിച്ചിരുന്നു. നിലവില്‍ 36 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരായ സുഭാഷ് ശിരോദ്കറും ദയാനന്ദ് സോപ്‌തെയും രാജി വച്ചിരുന്നു.

ഒരു വര്‍ഷത്തോളമായി പ്രാന്‍ക്രിയാസ് കാന്‍സര്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം 11 മന്ത്രിമാര്‍ അധികാരമേറ്റും. ജിഎഫ്പിയിലെ വിജയ് സര്‍ദേശായിയും എംജിപിയിലെ സുദീന്‍ ധവാലിക്കറുമാണ് ഉപമുഖ്യമന്ത്രിമാരായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍