ദിവ്യ ശക്തിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കല്യാണം കഴിഞ്ഞ യുവാക്കളെ ആസിഫ് നൂറി ആകര്‍ഷിച്ചിരുന്നതെന്ന് പോലീസ്
പുരുഷന്മാരായ അനുയായികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന പരാതിയില്‍ സ്വയം പ്രഖ്യാപിത ആള് ദൈവം മഹാരാഷ്ട്രയിൽ അറസ്റ്റിലായി. ആസിഫ് നൂറി (38) എന്നയാളെയാണ് അറസ്റ്റു ചെയ്തത് എന്ന് പർഭാനി പോലീസ് സൂപ്രണ്ട് ദിലീപ് സലേക്ക് പറഞ്ഞു.
പുരുഷന്മാരായ അനുയായികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ – ഓഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് കുറച്ചുപേര്‍ പരാതി നല്‍കിയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകള്‍ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നൂറിയുടെ സഹായം തേടാറുണ്ട്. മറാത്ത്വാഡ മേഖലയിലെ ദർഗ റോഡിനടുത്തുള്ള ഒരു മദ്രാസയിലാണ് നൂറി താമസിക്കുന്നത്.
മദ്രസയെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിനാല്‍ അയാള്‍ക്കെതിരെ ഐ.പി.സി സെക്ഷൻ 295 പ്രകാരം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് വേറെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദിവ്യ ശക്തിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കല്യാണം കഴിഞ്ഞ യുവാക്കളെ അദ്ദേഹം ആകര്‍ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആചാരാനുഷ്ഠാനങ്ങൾ നടത്താനെന്ന പേരിൽ ഇരകളെ ഒരു മുറിയിലേക്ക് കൊണ്ടുപോകും. അവിടെ അവരെ മയക്കിക്കിടത്തി പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.