UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്” എന്ന് പറയാന്‍ ഇനി ഗോപനില്ല: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ അന്തരിച്ചു

39 വര്‍ഷം ആകാശവാണിയില്‍ വാര്‍ത്താവതാരകനായിരുന്നു, വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.

“ഈ നഗരത്തിനിത് എന്ത് പറ്റി?, ചിലയിടത്ത് ചാരം, ചിലയിടത്ത് പുക, എന്താ ആരും ഒന്നും പറയാത്തത്?… ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്… സിനിമ തീയറ്ററുകളില്‍ പുകയില വിരുദ്ധ പരസ്യത്തില്‍ മലയാളി ഏറെ കൗതുകത്തോടെ കേട്ട ഈ ശബ്ദം ഇനിയില്ല. ആകാശവാണി മുന്‍ വാര്‍ത്താവതാരകന്‍ ഗോപന്‍ (79) (എസ് ഗോപന്‍ നായര്‍) അന്തരിച്ചു. ന്യൂഡല്‍ഹിയിലാണ് അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്.

39 വര്‍ഷം ആകാശവാണിയില്‍ വാര്‍ത്താവതാരകനായിരുന്നു, വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്ന് വിരമിച്ച ശേഷവും എഐആറിന്റേയും ദൂരദര്‍ശന്റേയും പരിപാടികളില്‍ സഹകരിച്ചിരുന്നു. മലയാളത്തിലെ പഴയ ഡല്‍ഹി വാര്‍ത്തകള്‍ സ്ഥിരമായി വായിച്ചുകൊണ്ടിരുന്നത് ഗോപനാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍