UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിൽ സ്ത്രീകളെ എത്തിക്കുന്നതിനുള്ള കരാറെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമലയിൽ ജാഥ നടത്താതിരിക്കാനാണ് നിരോധനാജ്ഞ.

ശബരിമലയിൽ സ്ത്രീകളെ എത്തിക്കുന്നതിനുള്ള കരാർ സർക്കാർ ഏറ്റെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ വ്യാപകമായ കള്ള പ്രചാരണങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 കേരളം റൈസിംഗ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയിൽ ജാഥ നടത്താതിരിക്കാനാണ് നിരോധനാജ്ഞ. നിരോധനാജ്ഞ എന്നത് സംഘർഷം ഒഴിവാക്കാനുള്ളതു കൂടിയാണ്. അവിടെ തടസങ്ങൾ ഉണ്ടാകരുത്. പൊതുവിൽ അവിടെ നിരോധനാജ്ഞയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്നിധാനത്ത് ആളുകൾ കൂടി നിൽക്കുന്നതിനോ, കൂട്ടായി പ്രാർത്ഥിക്കുന്നതിനോ ഒന്നും അവിടെ തടസമില്ല. നല്ല നിലയ്ക്ക് ആളുകൾ കയറി പോകുന്നുണ്ട്. അതിനൊന്നും അവിടെ തടസമില്ല. ഇനിയുള്ള ദിവസങ്ങളിൽ ആള് വർദ്ധിക്കും. ഭക്തരുടെ ഒരു ഇരച്ചുകയറ്റം തന്നെ അവിടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനമാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ ശബരിമലയിലെ നിരോധനാജ്ഞക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ചേർന്നാണ് സ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ ശ്രമിക്കുന്നത് എന്ന് നേരത്തെ ബി ജെ പി കേരളം നേതൃത്വും ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അതെ സമയം ശബരിമലയിലെ നിരോധനാജ്ഞ നാലൂ ദിവത്തേക്ക് കൂടി നീട്ടാൻ തീരുമാനമായി. ഇതോടെ സന്നിധാനം പമ്പ, നിലക്കൽ ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ 26 വരെ തുടരും. ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട എസ്പി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയരുന്നു. ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നാലു ദിവത്തേക്ക് കുടി നീട്ടി പത്തനംതിട്ട കളക്ടർ ഉത്തരവിറക്കിയത്.

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

ശബരിമലയിലെ പൊലീസ് നടപടികൾ വിജയത്തിലേക്ക്; നാമജപങ്ങൾ പ്രതിഷേധമാകാതെ അവസാനിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍