UPDATES

ശബരിമല: ദേവസ്വം ബോര്‍ഡിന് പുന:പരിശോധന ഹര്‍ജി നല്‍കാമെന്ന് കടകംപള്ളി

ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. പുനപരിശോധന ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറായാല്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. പുന:പരിശോധന ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാവുകയും ഇത് സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ നിലപാടില്‍ ഉണ്ടായിട്ടുള്ള മാറ്റം എന്നാണ് സൂചനകള്‍.

അതേസമയം പുന:പരിശോധന ഹര്‍ജി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നേരത്തെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പുന:പരിശോധന ഹര്‍ജി നല്‍കുന്നതിനെ പറ്റി ആലോചിക്കുകയാണെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിനെ മുഖ്യമന്ത്രി ശകാരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അനുസരിച്ചാകും ബോര്‍ഡിന്റെ തീരുമാനം. പ്രശ്‌നപരിഹാരത്തിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് പദ്മകുമാര്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍