UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാര്‍ കയ്യേറ്റം: ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു

സംസ്ഥാന വനം വകുപ്പിനും ഇടുക്കി ജില്ലാ ഭരണകൂടത്തിനും ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു.

മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന വനം വകുപ്പിനും ഇടുക്കി ജില്ലാ ഭരണകൂടത്തിനും ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. കേസ് അടുത്ത മാസം മൂന്നിന് പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

വനം-പരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നിവര്‍ക്ക് ട്രിബ്യൂണല്‍ നോട്ടീസ് അയച്ചു. അനധികൃത കയ്യേറ്റവും നിര്‍മ്മാണങ്ങളും ഖനനവും ക്വാറികളും മൂന്നാറിന്റെ സമ്പന്നമായ ജൈവികതയെ ഇല്ലാതാക്കുകയാണെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. ജസ്റ്റിസ് ഡോ.പി ജ്യോതിമണിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍