UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഹമ്മദാബാദിന്റെ പേര് മാറ്റുന്നു: കര്‍ണാവതി എന്നാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദിന്റെ പേര് ഇത്തരത്തില്‍ മാറ്റമണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി നിതിന്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു.

അഹമ്മാബാദിന്റെ പേര് കര്‍ണാവതി എന്നാക്കി മാറ്റാന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ആലോചിക്കുന്നു. പേര് മാറ്റത്തിന്റെ നിയമവശങ്ങള്‍ പരിശോധിക്കുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വിജയ് രുപാണി പറഞ്ഞു. ഗുജറാത്തി പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിനഗറിലെ പഞ്ച്‌ദേവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു വിജയ് രുപാണി. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെക്കാലമായി സജീവമാണെന്ന് രുപാണി പറഞ്ഞു. നിയമപരമായ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഇത്തരത്തില്‍ പേര് മാറ്റാന്‍ സര്‍ക്കാരിന് താല്‍പര്യമുണ്ടെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കിയും ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയും മാറ്റിയിരുന്നു. ഷിംലയുടെ പേര് ശ്യാമള എന്നാക്കാന്‍ ഹിമാചല്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഷിംലയുടെ യഥാര്‍ത്ഥ പേര് ശ്യാമള എന്നായിരുന്നുവെന്നും ദുര്‍ഗാദേവിയുടെ മറ്റൊരു പേരായ ശ്യാമളാദേവിയില്‍ നിന്നാണ് ഈ പേര് വരുന്നതെന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഇതിനെ ഷിംലയാക്കുകയായിരുന്നു എന്നുമാണ് ബിജെപി-സംഘപരിവാര്‍ സംഘടനകളുടെ വാദം. ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിതിന്‍ പട്ടേല്‍ അഭിനന്ദിച്ചിരുന്നു. അഹമ്മദാബാദിന്റെ പേര് ഇത്തരത്തില്‍ മാറ്റമണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി നിതിന്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു. ലോകപൈതൃക പട്ടികയിലുള്ള ഒരേയൊരു ഇന്ത്യന്‍ മെട്രോനഗരമാണ് അഹമ്മദാബാദ്. അതേസമയം വോട്ടിന് വേണ്ടിയുള്ള തട്ടിപ്പ് പരിപാടികളാണ് ബിജെപിക്ക് രാമക്ഷേത്ര നിര്‍മ്മാണം പോലെ ഇതുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മനീഷ് ദോഷി കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പേര് സാംഭാജി നഗര്‍ എന്നാക്കി മാറ്റണമെന്നാണ് ശിവസേനയുടെ ആഗ്രഹം. ഒസ്മാനാബാദിനെ ധരാശിവ് നഗര്‍ ആക്കണമെന്നും സേന എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. മുഗള്‍, മുസ്ലീം സ്വാധീനമുള്ള പേരുകളെല്ലാം നഗരങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള പരിപാടികളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. ന്യൂഡല്‍ഹിയിലെ അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡ് ആക്കിയത് വിവാദമായിരുന്നു.

EXPLAINER: അലഹബാദ് – ആ പേര് ആരെയാണ് അസ്വസ്ഥരാക്കുന്നത്?

“ഫൈസാബാദ് ഇനി മുതല്‍ അയോധ്യ എന്നറിയപ്പെടും”: യോഗി ആദിത്യനാഥ്

ഷിംലയെ ശ്യാമളയാക്കാന്‍ ബിജെപി

അലഹബാദിനെ പ്രയാഗ്‌രാജ് ആക്കുമെന്ന് യോഗി; ഫൈസാബാദിനെ നരേന്ദ്രമോദിപ്പൂര്‍ ആക്കണമെന്ന് ജസ്റ്റിസ് കട്ജു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍