UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഇനി മുതല്‍ ഗുജറാത്ത് കലാപം മുസ്ലീംവിരുദ്ധ കലാപമല്ല

12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠ പുസ്തകത്തില്‍ പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന അദ്ധ്യായത്തിലാണ് ഗുജറാത്തിലെ മുസ്ലീം വിരുദ്ധ കലാപം എന്ന ഭാഗം വരുന്നത്.

2002ലെ ഗുജറാത്ത് വര്‍ഗീയ കലാപവും കൂട്ടക്കൊലകളും മുസ്ലീം വിരുദ്ധ കലാപമായി കാണാന്‍ കഴിയില്ലെന്ന് എന്‍സിഇആര്‍ടി. എന്‍സിഇആര്‍ടി പാഠ പുസ്തകങ്ങളില്‍ ഇനി മുതല്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയ ലഹളയായിട്ടായിരിക്കും ഗുജറാത്ത് വംശഹത്യ ചിത്രീകരിക്കപ്പെടുക. എന്‍സിഇആര്‍ടിയുടേയും സിബിഎസ്ഇയുടേയും പ്രതിനിധികള്‍ പങ്കെടുത്ത കോഴ്‌സ് റിവ്യു കമ്മിറ്റിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇറക്കിയ 12ാം ക്ലാസ് പാഠപുസ്തകങ്ങളിലാണ് മാറ്റം വരുത്തുന്നത്.

12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠ പുസ്തകത്തില്‍ പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന അദ്ധ്യായത്തിലാണ് ഗുജറാത്തിലെ മുസ്ലീം വിരുദ്ധ കലാപം എന്ന ഭാഗം വരുന്നത്. 2002 ഫെബ്രുവരി മാര്‍ച്ചില്‍ മുസ്ലീങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ വ്യാപക അക്രമം നടന്നതായി ഇതില്‍ പറയുന്നു. അക്രമം നിയന്ത്രിക്കുന്നതിലും ഇരകള്‍ക്ക് സംരക്ഷണവും ആശ്വാസവും നല്‍കുന്നതിലും നടപടി സ്വീകരിക്കാതിരുന്ന ഗുജറാത്ത് സര്‍ക്കാരിനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചതും ഈ ഖണ്ഡികയില്‍ ചൂണ്ടിക്കാട്ടുന്നു. 2002 ഫെബ്രുവരി-മാര്‍ച്ചില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ 800നടുത്ത് മുസ്ലീങ്ങളും 250ലധികം ഹിന്ദുക്കളും കലാപത്തില്‍ കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ 2000ത്തോളം പേര്‍ കൊല്ലപ്പെട്ടതായും ഇതില്‍ ഭൂരിപക്ഷം മുസ്ലീങ്ങളാണെന്നുമാണ് എന്‍ജിഒകള്‍ അടക്കമുള്ളവര്‍ നടത്തിയ അന്വേഷണത്തില്‍ ലഭ്യമായ കണക്കുകള്‍.

എന്‍സിഇആര്‍ടി, സിബിഎസ്ഇ പ്രതിനിധികള്‍ക്ക് പുറമെ ചില സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപകരും മേയ് 11ന് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. സിബിഎസ്ഇ പുസ്തകം പരിശോധിച്ച് എന്‍സിഇആര്‍ടിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്. ചൈനീസ് നിയന്ത്രണത്തിലുള്ള കാശ്മീരിലെ അക്‌സാനിയ ചിന്‍ മേഖല തര്‍ക്ക പ്രദേശമായാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പൂര്‍വേഷ്യയുടേയും ദക്ഷിണ പൂര്‍വേഷ്യയുടേയും മാപ്പ്് മാറ്റാനാണ് മേയ് 13ന് എന്‍സിഇആര്‍ടി എടുത്തിരിക്കുന്ന തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍