UPDATES

പ്രവാസം

പ്രളയദുരന്തം അനുഭവിക്കുന്ന കേരളത്തിന് ഐക്യദാർഢ്യം അറിയിച്ച് അറ്റ്ലസ് രാമചന്ദ്രൻ

സാമ്പത്തിക പ്രശ്നത്തിൽപ്പെട്ട് രണ്ടേമുക്കാൽ വർഷം ജയിൽ വാസമനുഭവിച്ച അവസ്ഥയിലും കേരളത്തോട് കാണിക്കുന്ന സ്നേഹത്തിൽ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രനും ഭാര്യ ഇന്ദിരയും പ്രളയാനന്തരം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യു എ ഇയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. വ്യക്തിപരമായ കാര്യങ്ങൾ സംസാരിച്ചില്ലെന്നും പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് ഐക്യദാർഢ്യം അറിയിക്കുക മാത്രമേ ചെയ്തുള്ളുവെന്ന് പിന്നീട് അദ്ദേഹം മലയാള മനോരമയോട് പറഞ്ഞു.

ഉച്ചയ്ക്ക് മുഖ്യമന്ത്രി താമസിക്കുന്ന ഗ്രാൻഡ് ഹയാത് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ പ്രളയത്തേയും അതിന്റെ ദുരിതത്തിൽ നിന്ന് എങ്ങനെ കരകയറി സംസ്ഥാനത്തെ പുനർജീവിപ്പിക്കാമെന്നുമുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. അതിന് എല്ലാ പിന്തുണയും ഞാൻ വാഗ്ദാനം ചെയ്തു. സാമ്പത്തിക പ്രശ്നത്തിൽപ്പെട്ട് രണ്ടേമുക്കാൽ വർഷം ജയിൽ വാസമനുഭവിച്ച അവസ്ഥയിലും കേരളത്തോട് കാണിക്കുന്ന സ്നേഹത്തിൽ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

അറ്റല്സ് ഗ്രൂപ്പിന്റെ ഉടമ അറ്റ്ലസ് രാമചന്ദ്രന്‍ കഴിഞ്ഞ ജൂണിൽ ആണ് ജയില്‍ മോചിതനായി പുറത്തു വന്നത് . ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍ രണ്ടേമുക്കാൽ വർഷം ജയില്‍ വാസത്തിന് ഒടുവിലാണ് ആണ് ഉപാധികളോടെ പുറത്തിറങ്ങിയത്.

അതെ സമയം മുഖ്യമന്ത്രിയുടെ യു എ ഇ പര്യടനം തുടരുകയാണ്. യുഎഇയുടെ സ്നേഹാദരം എഴുന്നൂറുകോടി രൂപയേക്കാള്‍ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്ത ബാധിതരെ സ്വമേധയാ സഹായിക്കാന്‍ വിദേശരാജ്യങ്ങളെത്തിയാല്‍ സഹായം സ്വീകരിക്കാമെന്ന ചട്ടം നിലനില്‍ക്കെ കേരളത്തിനു പാടില്ലെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതിന്റെ കാരണം അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അബുദാബിയില്‍ കേരളീയരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

യുഎഇയുടെ സ്നേഹാദരം എഴുന്നൂറുകോടി രൂപയേക്കാള്‍ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍