UPDATES

പ്രവാസം

പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫ് നേതാവ് അറസ്റ്റില്‍

സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിച്ചത് നിലംനികത്തിയിട്ടാണ് എന്നാരോപിച്ചാണ് എഐവൈഎഫ് കൊടികുത്തിയത്

പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐവൈഎഫ് നേതാവിനെ അറസ്റ്റ് ചെയ്തു. കുന്നിക്കാട് മണ്ഡലം പ്രസിഡണ്ട് എം എസ് ഗിരീഷാണ് അറസ്റ്റിലായത്. പ്രവാസിയായ ഐക്കരക്കോണം വാഴ്മണ്‍ ആലിന്‍കീഴില്‍ സുഗതനാണ് തൂങ്ങിമരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച എഐവൈഎഫ് പ്രവര്‍ത്തകര്‍ സുഗതന്റെ വര്‍ക്ക്ഷോപ്പ് നിര്‍മാണം തടഞ്ഞതിലും സ്ഥലത്തു കൊടികുത്തിയതിനെയും തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലായിരുന്നു ആത്മഹത്യ.

സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിച്ചത് നിലംനികത്തിയിട്ടാണ് എന്നാരോപിച്ചാണ് എഐവൈഎഫ് കൊടികുത്തിയത്. പണം നല്‍കിയാലേ വര്‍ക്‌ഷോപ്പ് നടത്താന്‍ അനുവദിക്കൂവെന്ന്‌ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

സുഗതൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്നു സംഭവത്തിൽ‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍