UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയയുടെ പിതാവ് ബിജെപിയിലേക്ക്

ഭാരതത്തിന്‍റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്.

ഹാദിയയുടെ പിതാവ് കെ.എം.അശോകൻ ബിജെപിയിലേക്ക്. കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്ന കാര്യം അശോകൻ പ്രഖ്യാപിച്ചത്. തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്നും നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നും അശോകന്‍ പറഞ്ഞു. ഭാരതത്തിന്‍റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. അതേസമയം ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാര്‍, അവരോട് യാതൊരു താല്‍പര്യവുമില്ല- അശോകന്‍ പറഞ്ഞു.

ശബരിമലയില്‍ വിശ്വാസമില്ലാത്തവന്‍ അവിടേക്ക് പോകണ്ട ആവശ്യമില്ല. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. വിശ്വാസികളെ നിര്‍ബന്ധിച്ച് അവിശ്വാസിയാക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ലന്നും അശോകൻ പറയുന്നു. ഹാദിയ എല്ലാ ദിവസവും വിളിക്കാറുണ്ട്. ബിജെപിയിൽ ചേർന്ന കാര്യം മകളോട് ചർച്ച ചെയ്തിട്ടില്ലെന്നും അശോകൻ പറഞ്ഞു.

പോയവര്‍ഷം കേരളം ഏറ്റവും ചര്‍ച്ച ചെയ്തവരില്‍ ഒരാളായിരിക്കും ഹാദിയ എന്ന ഇരുപത്തഞ്ചുകാരി. സേലത്ത് ഹോമിയോ പഠനത്തിനിടെയാണ് ഹാദിയ ഇസ്‌ലാം മതം സ്വീകരിക്കുന്നതും പിന്നീട് ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നതും. സ്‌കൂള്‍ രേഖകളിലുണ്ടായിരുന്ന അഖിലയെന്ന പേര് ഹാദിയയെന്ന് മാറ്റുകയും ചെയ‌്തിരുന്നു. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതാണെന്നും മകളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയെ പിതാവിനൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം വിടാന്‍ സുപ്രീ കോടതി ഉത്തരവിടുകയായിരുന്നു.

ഹാദിയ എന്ന ഇരുപത്തഞ്ചുകാരിയെ കേരള സമൂഹം അടച്ചുപൂട്ടിയിട്ട വര്‍ഷം കൂടിയാണ് 2017

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍