UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയയുടെ മനോനില ശരിയല്ലെന്ന് കുടുംബം; മെഡിക്കല്‍ തെളിവുകള്‍ സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകന്‍

ഹാദിയയുടെ മാനസികനില തെറ്റിയിരിക്കുകയാണ് എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയതെന്നാണ് കുടുംബത്തിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടുള്ള മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

ഹാദിയയുടെ മനോനില ശരിയല്ലെന്ന് കുടുംബം. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് ഹാദിയയുടെ പിതാവ് കെഎം അശോകന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഹാദിയയുടെ മാനസികനില തെറ്റിയിരിക്കുകയാണ് എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയതെന്നാണ് കുടുംബത്തിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടുള്ള മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

താന്‍ മുസ്ലീം ആണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതും ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നും ഇന്നലെ ഹാദിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞിരുന്നു. നേരത്തെ എന്‍ഐഎയോടും ഹാദിയ ഇക്കാര്യം വ്യക്തമാക്കുകയും എന്‍ഐഇ ഇത് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാളെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് ആണ് ഹാദിയക്ക് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് കേള്‍ക്കുക.

ഹാദിയ: ‘മനഃശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകല്‍’ അഥവാ ‘അവള്‍ക്ക് ഭ്രാന്താണ്’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍