UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു”; ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍ഐഎ

ഹാദിയയുടെ മനോനില ശരിയല്ലെന്നാണ് അച്ഛന്‍ കെഎം അശോകന്റേയും കുടുംബത്തിന്റേയും വാദം. ഇക്കാര്യം മെഡിക്കല്‍ രേഖകള്‍ സഹിതം കോടതിയെ അറിയിക്കുമെന്നാണ് അശോകന്റെ അഭിഭാഷകന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

ഹാദിയയ്ക്ക് പറയാനുള്ളത് ഇന്ന് സുപ്രീംകോടതി നേരിട്ട് കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ചിന് മുന്നില്‍ മൂന്ന് മണിക്ക് ശേഷം ഹാദിയയെ ഹാജരാക്കും. ഭര്‍ത്താവ് ഷെഫിന്‍ ജഹാനും കോടതിയിലെത്തും. അതേസമയം ആശയങ്ങള്‍ നിരുപാധികം അടിച്ചേല്‍പ്പിക്കലിന് വിധേയായ വ്യക്തിയാണ് ഹാദിയയെന്നും അതിനാല്‍ അവരുടെ മൊഴി മൊഴി കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയെന്നാണ് വിവരം. വന്‍തോതില്‍ ആശയം അടിച്ചേല്‍പ്പിക്കപ്പെടലിന് വിധേയമാക്കപ്പെട്ട വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കാനാവില്ല. അതിനാല്‍ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്നാണ് എന്‍.ഐ.എയുടെ വാദം. കഴിഞ്ഞ ദിവസം എന്‍.ഐ.എ മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും ഇക്കാര്യം ഊന്നിപ്പറയുന്നതായി അറിയുന്നു.

ഹാദിയയുടെ മനോനില ശരിയല്ലെന്നാണ് അച്ഛന്‍ കെഎം അശോകന്റേയും കുടുംബത്തിന്റേയും വാദം. ഇക്കാര്യം മെഡിക്കല്‍ രേഖകള്‍ സഹിതം കോടതിയെ അറിയിക്കുമെന്നാണ് അശോകന്റെ അഭിഭാഷകന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തിലുള്ള രേഖകളൊന്നും ഇതുവരെ ലഭ്യമല്ലെന്നാണ് സൂചന. താനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍.ഐ.എ.യ്ക്ക് നല്‍കിയ മൊഴിയിലും കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെത്തിയശേഷം കനത്ത സുരക്ഷയോടെ കേരള ഹൗസിലാണ് ഹാദിയ താമസിക്കുന്നത്.

പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു; ഇനിയാര്‍ക്കാണ് ഹാദിയയുടെ കാര്യത്തില്‍ ആവലാതി?

ഹാദിയയുടെ മനോനില ശരിയല്ലെന്ന് അച്ഛന്‍ അശോകന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ വാദിക്കുകയാണെങ്കില്‍ എന്‍.ഐ.എ.യും പിന്തുണച്ചേക്കും. അശോകന്റെയും എന്‍.ഐ.എയുടെയും എതിര്‍പ്പ് തള്ളി തുറന്നകോടതിയില്‍ ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി അടച്ചിട്ട മുറിയില്‍ത്തന്നെ ഹാദിയയെ കേള്‍ക്കണമെന്ന അശോകന്റെ ഹര്‍ജി നേരത്തേ പരിഗണിക്കാനും കോടതി വിസമ്മതിച്ചിരുന്നു. ഈ ഹര്‍ജിയും ഇന്ന് പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍