UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിപക്ഷ ഐക്യം പൊളിഞ്ഞു: എന്‍ഡിഎയുടെ ഹരിവംശ് നാരായണ്‍ സിംഗ് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍

പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുമായി അസ്വാരസ്യങ്ങളുള്ള ആം ആദ്മി പാര്‍ട്ടിയും ജമ്മു കാശ്മീരിലെ പിഡിപിയു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതടക്കം പ്രതിപക്ഷത്തിന് തിരിച്ചടിയായി.

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിംഗ് 125 വോട്ട് നേടിയപ്പോള്‍ 105 സീറ്റ് നേടാനേ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ബികെ ഹരിപ്രസാദിന് കഴിഞ്ഞൂള്ളൂ. ജെഡിയു എംപിയായ ഹരിവംശ് നാരായണ്‍ സിംഗ ആദ്യമായാണ് എംപിയാകുന്നത്.

പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമാകുമെന്ന് കരുതിയ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ തന്ത്രങ്ങളെ അതിജീവിച്ച് മോദി സര്‍ക്കാര്‍ അനായാസ ജയം നേടിയിരിക്കുന്നു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രതിപക്ഷ ഐക്യം ഇനി എന്നുണ്ടാകും എന്ന പ്രസക്തമായ ചോദ്യം തിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തുന്നുണ്ട്. നവീന്‍ പട്‌നായികിന്റെ ബിജു ജനതാ ദള്‍ അടക്കമുള്ള പാര്‍ട്ടികളെ പ്രതിപക്ഷത്തിന് ഒപ്പം കൂട്ടാനായില്ല. ബിജെഡി അടക്കമുള്ള പാര്‍ട്ടികളേയും ഇടഞ്ഞുനില്‍ക്കുന്ന സഖ്യകക്ഷി അകാലി ദളിനേയുമെല്ലാം ഒപ്പം നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും നിരന്തര ശ്രമങ്ങള്‍ക്ക് കഴിഞ്ഞു. പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുമായി അസ്വാരസ്യങ്ങളുള്ള ആം ആദ്മി പാര്‍ട്ടിയും ജമ്മു കാശ്മീരിലെ പിഡിപിയു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതടക്കം പ്രതിപക്ഷത്തിന് തിരിച്ചടിയായി. 119 വോട്ടാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. പ്രതിപക്ഷത്തിന് പിന്തുണ നല്‍കിയ ഡിഎംകെയിലെ രണ്ട് എംപിമാരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംപിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍