UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാന സർക്കാർ എംഎൽ‌എ പെൻഷന് ചെലവഴിച്ചത് 22.93 കോടി; ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയും പെൻഷൻ വാങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീ, സാവിത്രി ജിൻഡാലും എംഎൽഎ പെൻഷൻ വകയിൽ മാസത്തിൽ 90,563 രൂപ പറ്റുന്നുണ്ട്.

ഹരിയാന സർക്കാർ എംഎൽഎമാർക്ക് പെൻഷൻ നൽകാൻ മാത്രം കഴിഞ്ഞ വർഷം ചെലവഴിച്ചത് 22.93 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളിലാണ് പെൻഷൻ ഇനത്തിൽ ഹരിയാന സർ‌ക്കാർ വൻതുക ചെലവഴിക്കുന്നത് വ്യക്തമായത്. 262 ഗുണഭോക്താക്കളാണ് എംഎൽഎ പെൻഷന് സംസ്ഥാനത്തുള്ളത്.

മുൻ കോൺഗ്രസ്സ് എംഎല്‍എ കാപ്റ്റൻ യാദവ് 2,38,050 രൂപയാണ് പെൻഷൻ വാങ്ങുന്നത്. മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാലയ്ക്ക് 2,22,525 രൂപ പെൻഷനുണ്ട്. മുൻ എംഎൽഎ സമ്പത് സിങ് 2,14,763 രൂപ പെൻഷൻ വാങ്ങുന്നു.

രണ്ടായിരാമാണ്ടിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടത്തിയയാളാണ് ചൗതാല. 2013ൽ ഡൽഹിയിലെ ഒരു കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ വിധി സുപ്രീംകോടതിയുടെ പിന്നീട് ശരിവെക്കുകയുണ്ടായി.

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീ, സാവിത്രി ജിൻഡാലും എംഎൽഎ പെൻഷൻ വകയിൽ മാസത്തിൽ 90,563 രൂപ പറ്റുന്നുണ്ട്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അടിസ്ഥാന പെൻഷൻ തുക 20,250 രൂപയിൽ നിന്നും 51,750 രൂപയിലേക്ക് ഹരിയാന സർക്കാർ ഉയർത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍