UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാഷിംപുര കൂട്ടക്കൊല: 16 യുപി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം

മീററ്റിലെ ഹാഷിംപുര മേഖലയില്‍ 1987ലെ കൂട്ടക്കൊലയില്‍ ഇരകളായത് മുസ്ലീം സമുദായക്കാരായ 42 പേരാണ്. പ്രതികളെ വെറുതെവിട്ട 2015ലെ വിചാരണ കോടതി വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.

ഹാഷിംപുര കൂട്ടക്കൊല കേസില്‍ ഉത്തര്‍പ്രദേശ് പിഎസി (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി) ഉദ്യോഗസ്ഥരായ 16 പേര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മീററ്റിലെ ഹാഷിംപുര മേഖലയില്‍ 1987ലെ കൂട്ടക്കൊലയില്‍ ഇരകളായത് മുസ്ലീം സമുദായക്കാരായ 42 പേരാണ്. പ്രതികളെ വെറുതെവിട്ട 2015ലെ വിചാരണ കോടതി വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. എല്ലാ പ്രതികളോടും കീഴ്‌കോടതിയില്‍ കീഴടങ്ങാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. കൂട്ടക്കൊലയെ അതിജീവിച്ച സുള്‍ഫിക്കര്‍ നസീര്‍ അടക്കമുള്ളവരാണ് കേസുമായി കോടതിയെ സമീപിച്ചിരുന്നത്. കീഴ്‌ക്കോടതി വിധിയെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍