UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മാസം ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍; മാസ്റ്റര്‍ പ്ലാന്‍ തയ്യാറെന്ന് കെകെ ശൈലജ

തദ്ദേശ സ്ഥാപനങ്ങളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കും.

പ്രളയദുരിതത്തിന്റെ സാഹചര്യത്തില്‍ അടുത്ത ഒരു മാസം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതായി മന്ത്രി കെകെ ശൈലജ ടീച്ചര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഇന്നലെ വൈകീട്ട് പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യവകുപ്പിലെ ജീവനക്കാരെ മാത്രം ഉപയോഗിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയില്ലെന്നും മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥികളുടേയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടേയും കൂടി സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറക്കും. ഇവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരമായിരിക്കണം മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉടന്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളത്തിലായ ഇടങ്ങളില്‍ ഡോക്്ടര്‍മാര്‍ താല്‍ക്കാലിക സംവിധാനമുണ്ടാക്കി പ്രവര്‍ത്തിക്കും.

തദ്ദേശ സ്ഥാപനങ്ങളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കും. ഒറ്റപ്പെട്ട തരത്തില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അവരെ ആവശ്യമായ മരുന്നുകള്‍ നല്‍കി മാറ്റി പാര്‍പ്പിക്കും. മരുന്നുകളുടെ അഭാവം ഉണ്ടാകാതിരിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അവശ്യമരുന്നുകള്‍ അധികമായി ശേഖരിക്കും. സ്വകാര്യ ആശുപത്രികളുടെ സഹകരണം ആവശ്യമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍