UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനത്ത മഴ തുടരുന്നു: ഉരുള്‍പൊട്ടലില്‍ ഒരു മരണം, എട്ട് പേരെ കാണാതായി

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടനുസരിച്ച് ജലനിരപ്പ് 2398.40 അടിയാണ്. എന്നാല്‍ ജലനിരപ്പുയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കിയിലും വയനാട്ടിലും ഉരുള്‍പൊട്ടലുണ്ടായി. അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമയാണ് മരിച്ചത്. ഹസന്‍കുട്ടിയെയും മകന്‍ മുജീബിനെയും പരിക്കുകളോടെ കണ്ടെത്തി. മുജീബിന്റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അടിമാലിയില്‍ മൂന്ന് പേരേയും ചേലച്ചുവട് മൂന്ന് പേരെയുമാണ് കാണാതായത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും ഉരുള്‍ പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്. താമരശേരിയില്‍ ഒരാളെ കാണാതായി. വയനാട് വൈത്തിരിയിലും ഒരാളെ കാണാതായിട്ടുണ്ട്.

ജലനിരപ്പ് നിശ്ചിത പരിധിയും കടന്നതോടെ പുലര്‍ച്ചെ അഞ്ചോടെ ഇടമലയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകളും 80 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. ഇതോടെ പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുന്നതിനാല്‍ ഇടമലയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് സെക്കന്‍ഡില്‍ 500 ഘന മീറ്റര്‍ ആയി വര്‍ദ്ധിപ്പിക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അണക്കെട്ട് തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടനുസരിച്ച് ജലനിരപ്പ് 2398.40 അടിയാണ്. എന്നാല്‍ ജലനിരപ്പുയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്താനായിരുന്നു ആദ്യ തീരുമാനം. ഇതു തല്‍ക്കാലം മാറ്റിവച്ചു. ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍