UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലാവകാശ കമ്മിഷന്‍: മന്ത്രി ശൈലജയ്ക്ക് ആശ്വാസം

കമ്മിഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട സിംഗിള്‍ ബഞ്ച് പരാമര്‍ശം ഡിവിഷന്‍ ബഞ്ച് നീക്കി

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബഞ്ച് നീക്കി. കമ്മിഷനില്‍ രാഷ്ട്രീക്കാരെ തിരുകി കയറ്റാന്‍ ശ്രമിച്ചെന്ന പരാമര്‍ശമാണ് നീക്കിയത്. ഇതു ശരിയായില്ലെന്നു ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു. മന്ത്രിയുടെ വാദങ്ങള്‍ കേട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു. കേസില്‍ മന്ത്രി കക്ഷിയായിരുന്നില്ലെന്നും നിയമനങ്ങള്‍ മന്ത്രി അധ്യക്ഷയായ സിമിതിയുടെയതായിരുന്നുവെന്നും ഇതില്‍ മന്ത്രിയെ മാത്രം പരാമര്‍ശിക്കുന്നത് ശരിയല്ലെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

സിംഗിള്‍ ബഞ്ച് പരാമര്‍ശത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഇതോടെ സര്‍ക്കാരിനും മന്ത്രിക്കും പ്രതിപക്ഷത്തിന്റെ രാജി ആവശ്യത്തെ പ്രതിരോധിക്കാന്‍ കോടതി ഉത്തരവ് സഹായകമാകും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍