UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുത്’: ശോഭ സുരേന്ദ്രന് 25000 രൂപ പിഴ; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി

വിലകുറഞ്ഞ വിമര്‍ശനത്തിനായി ഹൈക്കോടതി ഉപയോഗിക്കരുത്

ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് കോടതി വിമര്‍ശന മുന്നയിച്ചത്.

വിലകുറഞ്ഞ വിമര്‍ശനത്തിനായി ഹൈക്കോടതി ഉപയോഗിക്കരുത്. വികൃതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും കോടതി. കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ മാപ്പു പറഞ്ഞു.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ നടത്തിയ പല പരാമർശങ്ങളും വലിയ വിവാദമായിരുന്നു.

നേരത്തെ പൊലീസിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട് . ബിജെപി സംഘടിപ്പിച്ച കണ്ണൂർ എസ്‌പി ഓഫിസ് മാർച്ചിനിടെ ശബരിമല ഡ്യൂട്ടിയിലുള്ള എസ്‌പി യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തും വിധം പ്രസംഗിച്ചതിനാണ് പൊലീസ് ആക്ട് 117 ഇ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പരിശോധിച്ചപ്പോൾ പ്രകോപനപരമായ പ്രസംഗം നടത്തിയതായി വ്യക്തമായതിനെ തുടർന്നാണ് ശോഭ സുരേന്ദ്രനെ പ്രതി ചേർത്തതെന്ന് ഡിവൈഎസ്‌പി പി.പി.സദാനന്ദൻ പറഞ്ഞു.

അതെ സമയം ബി ജെ പി കേന്ദ്ര നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ നൽകിയ ഹർജി രൂക്ഷ വിമര്‍ശനങ്ങളോടെ തള്ളിയ ഹൈക്കോടതി വിധി പുറത്തു വന്നു മണിക്കൂറുകൾക്കകം പ്രതികരണവുമായി ശോഭ നേരിട്ട് രംഗത്തെത്തി. ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജ‍ഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ശോഭ സുരേന്ദ്രനിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കാന്‍ വിധിച്ചിരുന്നു.

ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ടെന്നും സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ല. മാപ്പ് പറഞ്ഞതിനെക്കുറിച്ച് അറിയില്ല. കോടതി കാര്യങ്ങള്‍ അഭിഭാഷകനോട് ചോദിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

‘തളരരുത് ശോഭേ..’ ശോഭ സുരേന്ദ്രന്റെ ചീറ്റിപ്പോയ സമരത്തിന് ട്രോളുകളുടെ പെരുമഴ

ഭയപ്പെടുത്താന്‍ നോക്കേണ്ട; ശോഭ സുരേന്ദ്രന് മറുപടിയുമായി ഷാനി പ്രഭാകരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍