UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി

അഭിമന്യുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല

കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. അഭിമന്യുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമെല്ലെന്നും കോടതി പറഞ്ഞു. 2001ല്‍ ഹൈക്കോടതിയുടെ കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള വിധിക്കു ശേഷം സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. കോടതി നിര്‍ദേശങ്ങള്‍ ഒന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി കാമ്പസുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉള്ളതല്ലെന്ന് നിരീക്ഷിച്ചു.

കലാലയ രാഷ്ട്രീയം സംബന്ധിച്ചു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാദത്തില്‍ മറുപടി നല്‍കാന്‍ മൂന്നാഴ്ച സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കുട്ടികളെ മാതാപിതാക്കൾ കോളേജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും പഠിക്കാനാണെന്നും 2017 ഒക്ടോബറില്‍ ഹൈക്കോടതി പറഞ്ഞിരുന്നു. പൊന്നാനി എംഇഎസ് കോളജ് നൽകിയ പരാതിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍