UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കളക്ടറുടെ കസേരയിൽ ഇരിക്കുന്നത് സ്കൂൾ വിദ്യാർഥിയോ? ടിവി അനുപമയ്ക്കെതിരെ ഹൈക്കോടതി

തോമസ് ചാണ്ടിക്ക് ആലപ്പുഴ ജില്ലാ കളക്ടർ നൽകിയ രണ്ട് നോട്ടീസുകൾ റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവ്

തോമസ് ചാണ്ടിക്ക് ആലപ്പുഴ ജില്ലാ കളക്ടർ നൽകിയ രണ്ട് നോട്ടീസുകൾ റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവ്. ലേക്ക് പാലസ് റിസോർട്ടിനെതിരായി ജില്ലാ കളക്ടർ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിൽ തെറ്റായ സർവ്വേ നമ്പറാണ് രേഖപ്പെടുത്തിയിരുന്നത്. തോമസ് ചാണ്ടി ഭൂമി കയ്യേറിയതിൽ തെറ്റായ സർവ്വേ നമ്പറുകളിലാണ് നോട്ടീസ് നൽകിയതെന്ന് കളക്ടർ ടി.വി.അനുപമ കോടതിയിൽ സമ്മതിച്ചിരുന്നു. ഇത് കളക്ടറുടെ കാര്യപ്രാപ്തിയില്ലായ്മയാണ് തെളിയിക്കുന്നതെന്ന് കോടതി വിമർശിച്ചു. കളക്ടറുടെ കസേരയിൽ ഇരിക്കുന്നത് സ്കൂൾ വിദ്യാർഥിയാണോ എന്ന് ചോദിച്ച കോടതി നോട്ടീസുകൾ റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു.

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം സ്ഥിരീകരിച്ച് ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചാണ്ടി നെൽവയൽ-തണ്ണീർത്തട നിയമം ലംഘിച്ചെന്നും ഇതിനെതിരെ കേസെടുക്കാനാവുമെന്നും ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മുൻ മന്ത്രിയായ തോമസ് ചാണ്ടി ചെയ്തതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിനെതിരെയാണ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍