UPDATES

സ്വാശ്രയ മെഡിക്കല്‍ ഫീസ് അഞ്ച് ലക്ഷം: പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി

ഈ മാസം 31നകം പ്രവേശനം പൂര്‍ത്തിയാക്കണം.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. രാജേന്ദ്രബാബു കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ ഫീസ് തന്നെ തുടരുമെന്ന് കോടതി വ്യക്തമാക്കി. ആഫ് ലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കണം. ഈ മാസം 24നും 26നും ഇടയില്‍ കൗണ്‍സിലിംഗ് നടത്തണം. 27ന് അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 31നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. 30, 31 തീയതികളില്‍ സ്‌പോട് അഡ്മിഷന്‍ നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഹൈക്കോടതി അഞ്ച് ലക്ഷം രൂപ ഫീസ് അംഗീകരിച്ചിരുന്നു.

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന കമ്മിഷണറേയും സര്‍ക്കാരിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിനെ ഇന്നലെയും കോടതി വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ മാനേജ്മെന്റുകളുടെ കളിപ്പാവയായി മാറരുത്. ചില കോളജുകളെ സഹായിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനായി കോടതി വിധികള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെയെങ്കില്‍ കോടതിയലക്ഷ്യ നടപടി വേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍