UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

അതേസമയം, തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു.

അടിസ്ഥാന ശമ്പള വേതന വര്‍ദ്ധന അടക്കം അവകാശപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ (അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മനുഷ്യരുടെ ജീവനാണ് വലുതെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അതേസമയം, തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു. സുപ്രീം കോടതിയുടെ തീരുമാനം അനുസരിച്ചുള്ള ശമ്പള വര്‍ദ്ധനവാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് യുഎന്‍എ ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ നിയമവശങ്ങള്‍ പരിശോധിച്ച ശേഷം മുന്നോട്ടുപോകുമെന്നും യുഎന്‍എ പ്രതിനിധികള്‍ വ്യക്തമാക്കി. യുഎന്‍എയുടെയും ഐഎന്‍എയുടെയും (ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍) നേതൃത്വത്തിലാണ് തിരുവനന്തപുരത്ത്ന സെക്രട്ടറിയേറ്റിന് മുന്നില്‍ നഴ്സുമാരുടെ സമരം നടക്കുന്നത്.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍