UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലസ് വണ്‍ പ്രവേശനം നീട്ടിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി തള്ളി

പ്രവേശനം നീട്ടിക്കൊണ്ടുപോകുന്നത് സ്‌റ്റേറ്റ് സിലബസില്‍ പഠിച്ച നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പ്രവേശനം താമസിപ്പിക്കുകയാണെന്നും അദ്ധ്യയന ദിവസങ്ങള്‍ കുറയ്ക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്ലസ് വണ്‍ പ്രവേഷനം നീട്ടിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനത്തിന് അവസരം ലഭിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സിബിഎസ്ഇ ഫലം വന്ന് മൂന്ന് ദിവസം കൂടി പ്രവേശനത്തിന് സമയം ലഭിക്കണം. 10ാം ക്ലാസ് പരീക്ഷാഫലം ജൂണ്‍ 14നകം പ്രസിദ്ധീകരിക്കുമെന്നാണ് സിബിഎസ്ഇ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

പ്ലസ് വണ്‍ പ്രവേശനം ജൂണ്‍ അഞ്ച് വരെ നീട്ടിയ സിംഗിള്‍ ബഞ്ച് ഉതത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. എന്നാല്‍ ഡിവിഷന്‍ ബഞ്ച് വീണ്ടും തീയതി നീട്ടുകയാണ് ചെയ്തിരിക്കുന്നത്. പ്രവേശനം നീട്ടിക്കൊണ്ടുപോകുന്നത് സ്‌റ്റേറ്റ് സിലബസില്‍ പഠിച്ച നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പ്രവേശനം താമസിപ്പിക്കുകയാണെന്നും അദ്ധ്യയന ദിവസങ്ങള്‍ കുറയ്ക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ടത്തില്‍ അപേക്ഷിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. മേയ് 22നായിരുന്നു പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു മേയ് 16ന്റെ സിംഗിള്‍ ബഞ്ച് ഉത്തരവ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍