കേസിന് ബലം കൂട്ടാനാണ് തന്നെ ഡിജിപി ഓഫിസിനു മുന്നിലെ സംഘര്‍ഷത്തില്‍ പ്രതിയാക്കിയതെന്നും തോക്ക് സാമി എന്ന് അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ.
കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കാന്‍ ഡിജിപി ഓഫീസിലേയ്ക്ക് എത്തിയ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് തോക്ക് സാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ. ഡിജിപിയെ കാണാനായാണ് ഞാനെത്തിയത്. ഇതിന് നേരത്തെ അനുമതിയുണ്ടായിരുന്നു. മേജര്‍ രവി ഡിജിപിയുടെ സുഹൃത്താണ്. അദ്ദേഹവും ഡിജിപിയുമായി ബന്ധപ്പെട്ടിരുന്നതായും ഭദ്രാനന്ദ പറഞ്ഞു. ഇയാള്‍ പ്രശ്നക്കാരന്‍ അല്ലേ എന്ന് എന്നെക്കുറിച്ച് ഡിജിപി ചോദിച്ചിരുന്നു. പ്രശ്നക്കാരോട് മാത്രമേ അയാള്‍ക്ക് പ്രശ്നമുള്ളൂ എന്നാണ് മേജര്‍ രവി പറഞ്ഞത്.
തന്റെ തോക്ക് കേസ് എന്തായി എന്നു പോലും അറിയാത്ത പൊലീസുകാരാണ് ഇവിടെയുള്ളത്. അവര്‍ക്ക് ഒന്നിനെക്കുറിച്ചും ഒന്നുമറിയില്ല. പഴഞ്ചന്‍ രീതികളാണ് അവരുടേത്. വെറുതെയല്ല ഇവരെ ആളുകള്‍ കിറുക്കന്മാര്‍ എന്നു വിളിക്കുന്നതെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. കേസിന് ബലം കൂട്ടാനാണ് തന്നെ ഡിജിപി ഓഫിസിനു മുന്നിലെ സംഘര്‍ഷത്തില്‍ പ്രതിയാക്കിയതെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞു. ഞാന്‍ ഹിമാലയത്തിലെ അഗോരി വിഭാഗത്തില്‍ പെട്ട സന്യാസിയാണ്. കേസിന് ബലം കൂട്ടാനായി താനെന്താ ശങ്കര്‍ സിമെന്റാണോയെന്നും ജാമ്യം കിട്ടി ജയില്‍ മോചിതനായ ഹിമവല്‍ ഭദ്രാനന്ദ ചോദിച്ചു.