UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: ചെന്നൈയില്‍ കേരള സര്‍ക്കാര്‍ കെട്ടിടത്തിന് നേരെ ഹിന്ദു മുന്നണി ആക്രമണം

ആറ് ഹിന്ദു മുന്നണി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതില്‍ സംഘപരിവാര്‍ നേതൃത്വത്തിലുള്ള പ്രതിഷേധം ചെന്നൈയിലും അക്രമാസക്തമായി. കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഭവന് നേരെയാണ് ഹിന്ദു മുന്നണി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലാണിത്. ഇന്നലെ രാത്രി ഇവിടെയെത്തിയ അക്രമികള്‍ കേരള ഭവന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

ആറ് ഹിന്ദു മുന്നണി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് ചെന്നൈയിലെ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായി ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍