UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും പേടിക്കണ്ട: ബംഗാളില്‍ അമിത് ഷാ

ബംഗ്‌ളാദേശില്‍ നിന്നുള്ള എല്ലാ ഹിന്ദു അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കും. ബുദ്ധമതക്കാര്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൗരത്വം നല്‍കും.

പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച് പശ്ചിമ ബംഗാളില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്തെ ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരുമായ അഭയാര്‍ത്ഥികള്‍ ഭയപ്പടേണ്ടതില്ലെന്നും അവര്‍ക്ക് പൗരത്വം ഉറപ്പുവരുത്തുന്നതാണ് ബില്ലെന്നും അമിത് ഷാ പറഞ്ഞു. ബംഗാളില്‍ ബിജെപിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള മാള്‍ഡയിലെ റാലിയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

ബംഗ്‌ളാദേശില്‍ നിന്നുള്ള എല്ലാ ഹിന്ദു അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കും. ബുദ്ധമതക്കാര്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൗരത്വം നല്‍കും. പാകിസ്താനിലെയും അഫ്ഗാനിസ്താനിലേയും ബംഗ്ലാദേശിലേയും മതന്യൂനപക്ഷങ്ങള്‍ക്കെല്ലാം തന്നെ നരേന്ദ്ര മോദി സര്‍ക്കാര്‍ പൗരത്വം നല്‍കും. പൗരത്വ ബില്ലില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിലപാട് വ്യക്തമാക്കണം. ബംഗ്‌ളാദേശുകാരായ ഹിന്ദു അഭയാര്‍ത്ഥികള്‍ നിങ്ങളുടെ മറുപടിക്ക് കാത്തിരിക്കുന്നു. നിങ്ങള്‍ ഈ ബില്ലിനെ പിന്തുണക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കണം. ബംഗാളില്‍ ഇതൊരു വലിയ തിരഞ്ഞെടുപ്പ് വിഷയമാണെന്നും ഷാ അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍