UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇല്ല, ഞാന്‍ ശരിക്കും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല: സപ്‌ന ചൗധരി

താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും ഒരു പാര്‍ട്ടിക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തില്ലെന്നും സപ്‌ന ചൗധരി പറഞ്ഞു.

നര്‍ത്തകിയും ഗായികയും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ സപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്നും ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹേമമാലിനിക്കെതിരെ മത്സരിക്കും എന്നുമുള്ള വാര്‍ത്തകള്‍ വരുന്നതിനിടെ ഇത് നിഷേധിച്ച് സപ്‌ന ചൗധരി രംഗത്ത്. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും ഒരു പാര്‍ട്ടിക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തില്ലെന്നും സപ്‌ന ചൗധരി പറഞ്ഞു.

ഹരിയാനയില്‍ നിന്നുള്ള ജനപ്രിയ ടെലിവിഷന്‍ താരമായ സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. സപ്‌ന ചൗധരി പ്രിയങ്ക ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ പ്രിയങ്കയോടൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ പഴയതാണ് എന്ന് സപ്‌ന പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തയെ തുടര്‍ന്ന് സപ്‌നയേയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയേയും ലൈംഗികചുവയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപിച്ച് യുപിയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് രംഗത്തെത്തിയിരുന്നു.

ഇറ്റലിയില്‍ ഡാന്‍സറായിരുന്ന സോണിയയെ രാജീവ് ഗാന്ധി സ്വീകരിച്ചത് പോലെയാണ് രാഹുല്‍ ഗാന്ധി സപ്നയെ സ്വീകരിച്ചത് എന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. ഹരിയാനയിലെ ബിജെപി നേതാവ് അശ്വനി കുമാര്‍ ചോപ്രയും അധിക്ഷേപങ്ങളുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസുകാര്‍ അല്ലെങ്കില്‍ തന്നെ നര്‍ത്തകരാണ് എന്നും ഡാന്‍സ് ചെയ്യാനാണോ തിരഞ്ഞെടുപ്പ് ജയിക്കാനാണോ ഇവര്‍ക്ക് താല്‍പര്യമെന്ന് ഇവര്‍ തന്നെ വ്യക്തമാക്കട്ടെ എന്നും അശ്വിനികുമാര്‍ ചോപ്ര പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍