UPDATES

ട്രെന്‍ഡിങ്ങ്

‘ഞാനന്നേ പറഞ്ഞില്ലേ ഞങ്ങളെ അവർ കൊന്നുകളയുമെന്ന്’; ഡോ. കഫീല്‍ ഖാന്‍

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ഡോ. കഫീല്‍ ഖാന്റെ സഹോദരന്‍ കാഷിഫ് ജമാലിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാത സംഘം വെടിയുതിർത്തത്.

“അവനെ അവർ മൂന്നു പ്രാവശ്യം വെടിവച്ചു, ഞാനന്നേ പറഞ്ഞില്ലേ ഞങ്ങളെ അവർ കൊന്നുകളയുമെന്ന്”. സഹോദരന് വെടിയേറ്റതുമായി ബന്ധപ്പെട്ട് ഡോ. കഫീൽ ഖാന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ ഡോ. കഫീല്‍ ഖാന്റെ സഹോദരന്‍ കാഷിഫ് ജമാലിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാത സംഘം വെടിയുതിർത്തത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കാഷിഫ് ഗോരഖ്‌നാഥ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അക്രമിക്കപ്പെട്ടത്. കഴുത്തിലും തോളിലും വെടിയേറ്റ അദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ഗോരഖ്പുര്‍ സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തന്നെയും കുടുംബത്തേയും അപായപ്പെടുത്താന്‍ യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ഡോ. കഫീല്‍ ഖാന്റെ ആരോപണം നിലനില്‍ക്കെയാണ് സഹോദരനുനേരെ വധശ്രമം ഉണ്ടായത്. എന്നാൽ അവനെ അവർ മൂന്നു പ്രാവശ്യം വെടിവച്ചു എന്നും, അവർ ഞങ്ങളെ കൊലപ്പെടുത്തും എന്ന് നേരത്തെ താൻ പറഞ്ഞതാണെന്നും കഫീൽ ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ കഫീൽ ഖാൻ ജയിലിൽ നിന്നെഴുതിയ കത്തിൽ തന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിൽ ആണെന്ന് തുറന്നടിച്ചിരുന്നു.

ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ നിലച്ച് കുഞ്ഞുങ്ങള്‍ കൂട്ടമരണത്തിനിടയായ സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുടെ പേരില്‍ ജയില്‍ വാസം അനുഭവിച്ച വ്യക്തിയാണ് ഡോ. കഫീല്‍ ഖാന്‍. ആശുപത്രിയില്‍ സ്വന്തം നിലയ്ക്ക് ഒാക്‌സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനും ഡോ. കഫീല്‍ ഖാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡോ. ഖാനെതിരെ ജോലിയില്‍ വീഴ്ച വരുത്തിയെന്നും കുഞ്ഞുങ്ങളുടെ മരണത്തിന് കാരണക്കാരന്‍ എന്നും ആരോപിച്ച് കേസ് എടുത്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. ഒമ്പത് മാസം ജയിലില്‍ കഴിഞ്ഞ ഡോ. ഖാനെ പുറത്തിറക്കാന്‍ ഏറെ ശ്രമിച്ചതും കാഷിഫ് ആയിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഡോ. കഫീല്‍ ഖാന്റെ സഹോദരനെ വെടിവച്ചു കൊല്ലാന്‍ ശ്രമം; ഗുരുതരാവസ്ഥയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍