UPDATES

ട്രെന്‍ഡിങ്ങ്

18ാം പടിയില്‍ കയറിയത് ഇരുമുടിക്കെട്ടുമായെന്ന് വത്സന്‍ തില്ലങ്കേരി; ആചാരലംഘനം പ്രശ്നമല്ലെന്ന് സംഘപരിവാര്‍ അനുകൂലികള്‍

ആചാര ലംഘനം കാര്യമാക്കേണ്ട. ക്ഷേത്രം വിശ്വാസികളുടേതാണ്, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശ്വാസികള്‍ക്കറിയാണെന്നും പോസ്റ്റില്‍ പറയുന്നു.

താന്‍ ശബരിമല ക്ഷേത്രത്തിലെ 18ാം പടിയില്‍ കയറി നിന്ന് പ്രസംഗിച്ചതില്‍ യാതൊരു ആചാരലംഘനവുമില്ലെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. മനുഷ്യാവകാശ ലംഘനങ്ങള്‍ മറയ്ക്കാനായാണ് സര്‍ക്കാരും സിപിഎമ്മും ഇത്തരം പ്രചാരണം നടത്തുന്നതെന്നും മാധ്യമങ്ങള്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും വത്സന്‍ തില്ലങ്കേരി ആരോപിച്ചു. ബഹളം കേട്ട് തിരിഞ്ഞപ്പോള്‍ ഇരുമുടിക്കെട്ട് മറ്റൊരാളെ ഏല്‍പ്പിക്കുകയാണ് ചെയ്തതെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരി 18ാം പടിയില്‍ നിന്ന് സംസാരിച്ചതും പൊലീസിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് സംസാരിച്ചതും വിവാദമായിരിക്കുകയാണ്.

സംഘര്‍ഷമൊഴിവാക്കാനും പൊലീസിനെ സഹായിക്കുന്നതിനും വേണ്ടിയാണ് മൈക്ക് ഉപയോഗിച്ചത് എന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. ആരോ ഒരാള്‍ എനിക്ക് മൈക്ക് തന്നു. ആള്‍ക്കാരോട് നിങ്ങള്‍ ശാന്തരാകണം, പ്രശ്‌നമുണ്ടാക്കരുത്, പിരിഞ്ഞുപോകണം എന്നെല്ലാം അഭ്യര്‍ത്ഥിക്കുകയാണുണ്ടായത്. ആരുടെ മൈക്കാണ് എന്നൊന്നും പെട്ടെന്ന് നോക്കിയില്ല. മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് റൂം നല്‍കാത്ത അവസ്ഥയുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ ഒരു സര്‍ക്കാരും ചെയ്യാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സഹനശക്തിയോടെയാണ് അതിനെ വിശ്വാസികള്‍ നേരിടുന്നത്.

ഇതിനിടെ ശബരിമലയുടെ നിയന്ത്രണം ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഏറ്റെടുത്തതില്‍ സന്തോഷമെന്ന് പറഞ്ഞ് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തി. ആചാര ലംഘനം കാര്യമാക്കേണ്ട. ക്ഷേത്രം വിശ്വാസികളുടേതാണ് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശ്വാസികള്‍ക്കറിയാണെന്നും പോസ്റ്റില്‍ പറയുന്നു:

Yes , Now I am relaxed Sabarimala is under control of Rashtriya Swayamsevak Sangh (RSS) leader Valsan Thilankeri. And need not worry about any breach of tradition. Temple belongs to devotees and devotees know how to manage it. Swamiye Sharanam

വീഡിയോ:വത്സന്‍ തില്ലങ്കേരി സംസാരിക്കുന്നു:

“ഞാന്‍ ശബരിമലയില്‍ ആചാരം ലംഘിച്ചു, പരിഹാരവും ചെയ്തു”: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

സർക്കാരിനൊപ്പം നിൽക്കുന്നത് ഈ ഹിന്ദുത്വ സവർണ ലഹളയെ എതിർത്തു തോല്‍പ്പിക്കാനാണ്; ആ രാഷ്ട്രീയ ഐക്യദാർഢ്യത്തെ വഞ്ചിക്കരുത്

ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കണ്ണൂരിൽ നിന്നുള്ള ആർ.എസ്.എസ് അക്രമി സംഘമാണെന്ന്​ എം.വി ഗോവിന്ദൻ മാസ്റ്റർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍