UPDATES

ട്രെന്‍ഡിങ്ങ്

ഉര്‍ജിത് പട്ടേലിന് നട്ടെല്ലുണ്ടെന്നാണ് കരുതുന്നത്, താനാരെന്ന് പ്രധാനമന്ത്രിക്ക് കാണിച്ചുകൊടുക്കുമെന്നും: രാഹുല്‍ ഗാന്ധി

റിസര്‍വില്‍ (കരുതല്‍ ധനം) നിന്നുള്ള പണം ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി ആര്‍ബിഐയില്‍ നിന്ന് നേടുന്നതിനായാണ് സ്വയംഭരണാവകാശങ്ങളില്‍ കൈകടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നട്ടെല്ലുണ്ട് എന്നാണ് താന്‍ കരുതുന്നത് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരുമായുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി മുംബൈയില്‍ ഇന്ന് നിര്‍ണായക ആര്‍ബിഐ യോഗം നടക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ട്വീറ്റ് ചെയ്തത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നട്ടെല്ലുണ്ട് എന്നാണ് താന്‍ കരുതുന്നത് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഒമ്പത് ലക്ഷം കോടി രൂപയോളം വരുന്ന റിസര്‍വില്‍ (കരുതല്‍ ധനം) നിന്നുള്ള പണം ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി ആര്‍ബിഐയില്‍ നിന്ന് നേടുന്നതിനായാണ് ആര്‍ബിഐയുടെ സ്വയംഭരണാവകാശങ്ങളില്‍ കൈകടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

3.6 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മറ്റ് ഭിന്നതകളും വിയോജിപ്പുകളുമെല്ലാം വെറും പുകമറ മാത്രമാണെന്നും മുന്‍ ധന മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പറഞ്ഞു. അതേസമയം 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് എക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി സുഭാഷ ചന്ദ്ര ഗാര്‍ഗ് പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍